ആര്‍. ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം

single-img
25 January 2013

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. എഡിജിപി ആര്‍. ശ്രീലേഖ ഉള്‍പ്പെടെ 23 മലയാളി ഉദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചു. കേരളത്തില്‍ നിന്നുള്ള പത്തു പേര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

ആര്‍. ശ്രീലേഖയ്ക്ക് അതിവിശിഷ്ട സേവനത്തിനാണ് പുരസ്‌കാരം.
പരമവിശിഷ്ട സേവനത്തിന നല്‍കുന്ന മെഡലിന് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ എസ്. ശ്രീനു, എം.വി. അസീസ് എന്നിവര്‍ അര്‍ഹരായി.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവര്‍ : പി. അശോക് കുമാര്‍ (എഐജി, പബ്ലിക് ഗ്രീവന്‍സസ്, പോലീസ് ആസ്ഥാനം, തിരുവനന്തപുരം)
വി.എം. മുഹമ്മദ് റഫീഖ് (എസിപി, കോട്ടയം), വി. വിജയന്‍ (ഡിവൈഎസ്പി, നര്‍ക്കോട്ടിക്‌സ് സെല്‍,ഇടുക്കി ), എം.ജെ. മാത്യു (ഡിവൈഎസ്പി, നര്‍ക്കോട്ടിക്‌സ് സെല്‍, കോട്ടയം), ആര്‍.സുകേശന്‍ (ഡിവൈഎസ്പി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റ്), സി.കെ.ചന്ദ്രന്‍ (എസ്‌ഐ, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കെ.സുരേന്ദ്രന്‍ (എഎസ്‌ഐ ,വളാഞ്ചേരി)
ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സ്തുത്യര്‍ഹ സേവന മെഡലിന് സി.കെ.ബാബുരാജ്(അസിസ്റ്റന്റ് ജയിലര്‍, തലശ്ശേരി) , കെ.ജെ.തോമസ് (അസിസ്റ്റന്റ് ജയിലര്‍, വിയ്യൂര്‍) എന്നിവരും അര്‍ഹരായി.