മുംബൈയില്‍ ചേരിയില്‍ തീപിടുത്തം: ആറു മരണം

single-img
25 January 2013

മുംബൈ മഹിമില്‍ ചേരിപ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. രാവിലെ 4 മണിയോടെയാണ് ചേരിയില്‍ തീ പടര്‍ന്നത്.

മാഹിമിലെ നയ നഗര്‍ ചേരിയിലെ അന്‍പതിലധികം കുടിലുകളാണ് കത്തി നശിച്ചത്. മൂവായിരത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി.
അഗ്നി ശമനസേനയുടെ പതിനൊന്ന് യുണിറ്റുകള്‍ നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.