കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് ജനുവരി 30നകം പരിഹാരം

single-img
25 January 2013

കെഎസ്ആര്‍ടി നിലവില്‍ അഭിമുഖീകരിക്കുന്ന ഡീസല്‍ പ്രതിസന്ധിയ്ക്ക് ജനുവരി മുപ്പതിനു മുന്‍പ് പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സ്വകാര്യ പമ്പുകളെ ഒരു കാരണവശാലും കെഎസ്ആര്‍ടിസി ആശ്രയിക്കില്ല. ആര്യാടന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആര്യാടന്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സഹായത്തിന് ജനുവരി 30 വരെ കാത്തിരിക്കാനും അതിനു ശേഷം അവശ്യ സര്‍വീസുകള്‍ മാത്രം നടത്താനുമാണ് സര്‍ക്കാര്‍ തീരുമാനം. ഡീസലിനുള്ള സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കുന്നതു പരിഗണിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട്.