തളര്‍ന്നുകിടന്ന രോഗിയുടെ കാല്‍ വെട്ടിമാറ്റി

single-img
25 January 2013

തിരുവനന്തപുരം കല്ലറ പാങ്ങോട്ട് എട്ടുവര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ രോഗിയുടെ ഇരുകാലുകളും വെട്ടിമാറ്റി. പാങ്ങോട് ഭരതന്നൂര്‍ സ്വദേശി വിജയകുമാറിന്റെ കാലാണ് വീട്ടില്‍ വെച്ച് അക്രമി വെട്ടിമാറ്റിയത്. ഭാര്യയും മകനും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. പുറത്തു പോയ ഇവര്‍ മടങ്ങി വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടന്ന വിജയകുമാറിനെ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വിജയകുമാറിന്റെ ഒരു കാല്‍ മുഴുവനായും ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലാണ്. രണ്ടാമത്തെ കാല്‍ ഭാഗികമായും വേര്‍പെട്ടു. അക്രമികളെക്കുറിച്ചോ ആക്രമിക്കാനുള്ള കാരണമോ വ്യക്തമായിട്ടില്ല.