വൈദ്യുതി ബോര്‍ഡ് പുന:സംഘടനയ്ക്ക് അനുമതി നല്‍കി : ആര്യാടന്‍

single-img
25 January 2013

വൈദ്യുതി ബോര്‍ഡ് പുന:സംഘടനയ്ക്ക് തന്റെ അനുമതിയോടെയാണ് കേന്ദ്ര സര്‍ക്കാറിനെ സമ്മതം അറിയിച്ചതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. എന്നാല്‍ വിതരണ രംഗത്തെ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ലെന്നും അദേഹം പറഞ്ഞു. എല്ലാ വര്‍ഷവും നിരക്ക് പരിഷ്‌കരണമുണ്ടാകും. എന്നാല്‍ അതിനര്‍ഥം നിരക്കു വര്‍ദ്ധനയല്ലെന്നും കുറയ്ക്കലും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവത്കരണത്തെക്കുറിച്ച് തനിയ്ക്ക് യാതൊരു അറിവുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദേഹം.

വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് തനിയ്ക്കും അറിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് വിതരണരംഗം സ്വകാര്യവത്ക്കരിക്കില്ല. ബോര്‍ഡിന്റെ കടബാധ്യതയുടെ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അറ്റകുറഅറപ്പണികള്‍ വ്യവസ്ഥാപിതമാക്കും. ലൈനില്‍ തകരാര്‍ വന്നാല്‍ അറ്റകുറ്റപ്പണിയ്ക്കായി ലൈനും സബ്‌സ്റ്റേഷനും ഒരുമിച്ച് നിര്‍ത്തിവെയ്ക്കും.മന്ത്രി പറഞ്ഞു.