പിണറായിക്കെതിരെ വി.എസിന്റെ നീക്കം ; കേന്ദ്ര കമ്മിറ്റി പരിഗണിക്കും

single-img
24 January 2013

എസ്‌എന്‍സിലാവ്‌ലില്‍ കേസില്‍ പിണറായി വിജയനെതിരെ വി.എസ്‌.അച്യുതാനന്ദന്‍ രഹസ്യ നീക്കം നടത്തിയെന്നാരോപിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പരിഗണയ്‌ക്ക്‌. സിപിഎം സംസ്ഥാന സമിതിയാണ്‌ റിപ്പോര്‍ട്ട്‌ കേന്ദ്ര കമ്മിറ്റിയിലേയ്‌ക്ക്‌ വിട്ടത്‌.

മുഖ്യമന്ത്രിയായിരിക്കെ ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിനായി രഹസ്യ നീക്കം നടത്തിയെന്നും ഇതിനായി പല പ്രമുഖരുമായും കൂടിക്കാഴ്‌ച നടത്തിയതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ദല്ലാള്‍ നന്ദകുമാറിന്റെ സഹായം വി.എസ്‌. സ്വീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌.

രണ്ട്‌ വര്‍ഷം മുന്‍പ്‌ വി. എസിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന എസ്‌. രാജേന്ദ്രനാണ്‌ അദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. തുടര്‍ന്ന്‌ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു. പി. കരുണാകരന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സംസ്ഥാന സമിതിയ്‌ക്കു മുന്‍പാകെയാണ്‌ ആദ്യം സമര്‍പ്പിച്ചത്‌.