കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

single-img
24 January 2013

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പണിമുടക്കുന്നത്. രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ ബന്ധു വനിത ഡോക്ടറെ മര്‍ദ്ധിച്ചുവെന്നാരോപിച്ചാണ് സമരം. ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയ്ക്ക് കൂട്ടിരിക്കാന്‍ വന്ന സ്ത്രീയാണ് വനിത ഡോക്ടറെ മര്‍ദ്ധിച്ചതെന്നാണ് പരാതി. ഇക്കാര്യം ആശുപത്രി സൂപ്രണ്ടിനെയും പ്രിന്‍സിപ്പാളിനെയും അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് എണ്ണൂറോളം ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കാരംഭിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ പണിമുടക്ക് തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.