മൂന്നാറില്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു

single-img
24 January 2013

ഇടുക്കി മൂന്നാറില്‍ ദേവികുളം ഗ്യാപ്‌ റോഡില്‍ സ്‌കൂള്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു. ഉടുമ്പന്‍ ചോല കല്ലുപാലം വിജയമാത സ്‌കൂളിലെ അധ്യാപകരാണ്‌ ബസില്‍ ഉണ്ടായിരുന്നത്‌. വിദ്യാര്‍ഥികള്‍ ആരും ഇല്ലായിരുന്നു. ഇരുപതോളം പേര്‍ക്ക്‌ പരുക്കേറ്റതായാണ്‌ വിവരം. ആരുടെയും പരുക്ക്‌ ഗുരുതരമല്ല.
്‌അവധി ദിവസം ആഘോഷിക്കാന്‍ മൂന്നാറിലേയ്‌ക്ക്‌ പോകുകയായിരുന്നു അധ്യാപകര്‍. ബസ്‌ വളവു തിരിയുന്നതിനിടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ്‌ നാലു തവണ കീഴ്‌മേല്‍ മറിഞ്ഞ്‌ 50 അടി താഴ്‌ചയിലേയ്‌ക്ക്‌ പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. പരിക്കേറ്റവരെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.