ശിവസേനയെ ഉദ്ധവ് താക്കറെ നയിക്കും

single-img
23 January 2013

ഉദ്ധവ് താക്കറെയെ ശിവസേനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുംബൈയിലെ ശിവസേന ഭവനില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനായ ഉദ്ധവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഉദ്ധവ് താക്കറെ പ്രസിഡന്റ് പദവി വഹിക്കുമെങ്കിലും പരമാധികാരി സ്ഥാനം ഇപ്പോഴും ബാല്‍ താക്കറെയ്ക്കാണ്.

ബാല്‍ താക്കറെയുടെ ജന്മദിനത്തോടനുബന്ധിച്ച് ലാല്‍ബാഗില്‍ ശിവസേന പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കായി ചൈനീസ് നിര്‍മ്മിത കത്തികള്‍ വിതരണം ചെയ്തു. സ്ത്രീകള്‍ പേഴ്‌സില്‍ ലിപ്സ്റ്റിക് അല്ല കത്തിയാണ് കരുതേണ്ടതെന്ന് ബാല്‍ താക്കറെയുടെ വാക്കുകളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.