നസ്‌റിയ ധനുഷിന്റെ നായിക

single-img
23 January 2013

ബാലതാരമായി സിനിമയുടെ വെള്ളി വെളിച്ചത്തിലേയ്ക്ക് കടന്നുവന്ന നസ്‌റിയ നസീമിന് തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാകാന്‍ അവസരം. എ. സര്‍ക്കുണം സംവിധാനം ചെയ്യുന്ന ‘സൊട്ടവാഴക്കുട്ടി’ എന്ന ചിത്രത്തിലേയ്ക്കാണ് നസ്‌റിയയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അമല പോള്‍, സാമന്ത, ഹന്‍സിക തുടങ്ങിയ മുന്‍നിര നായികമാരെ പരിഗണച്ചതിനു ശേഷമാണ് സംവിധായകന്‍ നസ്‌റിയയെ തന്റെ ചിത്രത്തിന്റെ നായികയാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. നസ്‌റിയയുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചു. നസ്‌റിയയുടെ ആദ്യ തമിഴ് ചിത്രമായ ‘തിരുമണം എന്നും നിക്കാഹ്’ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകന്‍ അനിഷ് ആണ്.