ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

single-img
23 January 2013

മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ടോസ്സ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ്സ് ഭാഗ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കൊപ്പം നിന്നത്. ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്. സ്‌കോര്‍ 15 ഓവറില്‍ ഒന്നിന് 53. പത്തു റണ്‍സ് നേടിയ ഇയാന്‍ ബെല്‍ ആണ് പുറത്തായത്.

പരമ്പരയിലേയ്ക്ക് തിരിച്ചുവരാന്‍ ഇംഗ്ലണ്ടിന് ലഭിക്കുന്ന അവസാന അവസരമാണ് ഇന്നത്തെ മത്സരം. മൂടിയിട്ടിരുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് ലഭിക്കാവുന്ന സഹായം കണക്കിലെടുത്ത് പതുക്കെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കളി തുടങ്ങിയത്. ഭുവനേശ്വര്‍ കുമാറിനെ കൂടുതല്‍ ശ്രദ്ധയോടെ നേരിട്ട ഇരുവരും ഷമി അഹമ്മദിന്റെ ഓവറില്‍ നിന്നാണ് കൂടുതല്‍ റണ്‍സ് നേടിയത്. കിട്ടുന്ന അവസരങ്ങളില്‍ ഭുവനേശ്വര്‍ കുമാറിനെയും ബൗണ്ടറി കടത്തുന്നതില്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും ഇയാന്‍ ബെല്ലും വിജയിച്ചു. എന്നാല്‍ ഇയാന്‍ ബെല്ലിനെ തേര്‍ഡ്മാനില്‍ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ച് ഇശാന്ത് ശര്‍മ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 49 പന്തില്‍ 33 റണ്‍സ് എടുത്ത കുക്കും 16 പന്തില്‍ 2 റണ്‍സ് എടുത്ത കെവിന്‍ പീറ്റേഴ്‌സണുമാണ് ക്രീസില്‍.