പവന് 23,200 രൂപ

single-img
23 January 2013

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപ കൂടി 23,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വര്‍ണവില 280 വര്‍ദ്ധിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതാണ് ആഭ്യന്തരവിപണിയില്‍ വില കൂടാന്‍ കാരണം. നാലു ശതമാനമായിരുന്നത് ആറു ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.