കുതിച്ചു പാഞ്ഞ് ഫെഡെക്‌സ്പ്രസ്

single-img
23 January 2013

മഹാനായ ടെന്നീസ് കളിക്കാരനെന്ന പട്ടം ഇതിനകം ഏറ്റു വാങ്ങിയ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ കുതിപ്പു തുടരുന്നു. അഞ്ചു സെറ്റു നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജോ വില്‍ഫ്രഡ് സോംഗയെ തറപറ്റിച്ച് ഫെഡറര്‍ സെമിഫൈനലിലേയ്ക്ക് പറന്നു. ആസ്‌ത്രേലിയന്‍ ഓപ്പണിലെ ഫെഡററുടെ തുടര്‍ച്ചയായ പത്താം സെമി ഫൈനലാണ് ഇത്തവണത്തേത്. സ്‌കോര്‍ : 7-6(7-4) 4-6 7-6(7-4) 3-6 6-3.

ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ഫെഡറര്‍ സെമിയില്‍ നേരിടുക.