എയര്‍ടെല്‍ , ഐഡിയ കോള്‍ നിരക്കുകള്‍ ഇരട്ടിയാക്കി

single-img
23 January 2013

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും ഐഡിയയും കോള്‍ നിരക്കുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. മിനിറ്റിന് ഒരു രൂപയായിരുന്നത് രണ്ട് രൂപയായാണ് എയര്‍ടെല്‍ ഉയര്‍ത്തിയത്. ഐഡിയ സെക്കന്റ് പള്‍സിന് 1.2 പൈസ ഈടാക്കിയിരുന്നത് 2 പൈസയാക്കി.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്ന സൗജന്യ കോള്‍ സമയവും കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിരക്കു വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഇരു കമ്പനികളും ട്രായ്ക്ക് സമര്‍പ്പിച്ചു. മറ്റു കമ്പനികളും ഇവരുടെ ചുവടു പിടിച്ച് കോള്‍ നിരക്കുകള്‍ കൂട്ടാനാണ് സാധ്യത. ആഴ്ചകള്‍ക്കു മുന്‍പാണ് ടൂജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എയര്‍ടെലും വോഡഫോണും നിരക്ക് വര്‍ദ്ധിപ്പിച്ചത്.