പൃഥ്വിരാജിന്റെ വിലക്ക് നീക്കി

single-img
22 January 2013

പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. രഘുപതി രാഘവ രാജാറാം എന്ന സിനിമയുമായി ബന്ധപ്പെട്ട കരാര്‍ ലഘിച്ചുവെന്നാരോപിച്ചാണ് പൃഥ്വിയെ മലയാളത്തില്‍ വിലക്കാന്‍ നീക്കമുണ്ടായത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് പുതിയ തിരക്കഥയുമായി വന്നാലേ# അഭിനയിക്കാമെന്ന് പൃഥ്വിരാജ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം തീര്‍ന്നത്. താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രതിനിധികള്‍ പൃഥ്വിയുമൊത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ കുറച്ചു ദിവത്തെ ഷൂട്ടിങ്ങിനു ശേഷം രഘുപതി രാഘവ രാജാറാം ഉപേക്ഷിക്കുകയായിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ വിശ്വാസമില്ലെന്നു പറഞ്ഞ് സംവിധായകന്‍ തന്നെ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന നിര്‍മ്മാതാവ് പി.കെ.മുരളീധരന് 75 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്ന് കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ വിലക്കിലേയ്ക്ക് നീങ്ങിയത്. പൃഥ്വിരാജിനെ ഒരു ചിത്രത്തിലും അഭിനയിപ്പിക്കരുതെന്നും അദേഹത്തിന്റെ ചിത്രങ്ങളുമായി സഹകരിക്കരുതെന്നും കാട്ടി വിവിധ സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തയച്ചിരുന്നു.