കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

single-img
22 January 2013

കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പദ്ധതിയെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗം കൈക്കൊള്ളും. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുതല ഡിഎംആര്‍സിയ്ക്ക് കൈമാറിയതിനു ശേഷമുള്ള ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്ന് നടക്കുക. കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

മെട്രോയ്ക്കായുള്ള ധനസമാഹരണം, കോച്ചുകളുടെ ഘടന,പദ്ധതിയ്ക്കായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനമെടുക്കും.
ഈ മാസം ആദ്യമാണ് കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. മുഖ്യ ഉപദേഷ്ടാവായി ഇ.ശ്രീധരനെയും ചുമതലപ്പെടുത്തി.