കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്ക്ക് പുറത്തു നടത്തണമെന്ന ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

single-img
22 January 2013

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. കേസിന്റെ വിചാരണ ഡല്‍ഹിയില്‍ നടന്നാല്‍ നീതി ലഭിക്കില്ലെന്നും അതിനാല്‍ മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേയ്ക്ക് വിചാരണ മാറ്റണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്.

ഡല്‍ഹി സാകേത് അതിവേഗ കോടതിയാണ് കേസിലെ ആദ്യ അഞ്ചു പ്രതികളുടെ വിചാരണ നടത്തുന്നത്.