യുദ്ധത്തിന്റെ കാലം അവസാനിച്ചു: ഒബാമ

single-img
22 January 2013

യുദ്ധത്തിന്റെ കാലം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റെടുത്ത ബരാക് ഒബാമ. രണ്ടാമൂഴത്തിനായി പൊതുജനങ്ങള്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നയപ്രസംഗം നടത്തുകയായിരുന്നു അദേഹം. ഇനിവരുന്നത് സമാധാനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും നാളുകളാണ്. ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള ഉത്തരാവാദിത്വം അമേരിക്കയ്ക്കുണ്ട്. അദേഹം പറഞ്ഞു. മറ്റുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക എല്ലായ്‌പ്പോഴും തയ്യാറാണെന്നും ഒബാമ പറഞ്ഞു.

അമേരിക്കയുടെ സമൃദ്ധി മധ്യവര്‍ഗത്തിന്റെ കൈയിലാണെന്നു പറഞ്ഞ ഒബാമ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയതായും വ്യക്തമാക്കി. രണ്ട് തവണയാണ് ഒബാമ സത്യപ്രതിജ്ഞ ചെയ്തത്. ഔദ്യോഗികമായി പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കേണ്ട ജനുവരി ഇരുപതിന് അമേരിക്കയില്‍ അവധിയായിരുന്നതിനാല്‍ അന്നേ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലും ഇരുപത്തിയൊന്നിന് പോതുജനങ്ങള്‍ക്കു മുന്നിലുമായായിരുന്നു സത്യപ്രതിജ്ഞ. എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്നിവരുടെ ബൈബിളുകള്‍ക്കു മേല്‍ ഇടം കൈ വെച്ച് വലം കൈ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡന്റായി ബരാക് ഒബാമ സ്ഥാനമേറ്റത്.