ടി.പി.വധം : കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പേരുടെ വിചാരണയ്‌ക്ക്‌ സ്‌റ്റേ

single-img
21 January 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന കുറ്റം ചാര്‍ത്തപ്പെട്ടവരാണ്‌ ഇവര്‍. തങ്ങള്‍ക്കെതിരായ കേസ്‌ നിലനില്‍ക്കുന്നതല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇവര്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതിയുടെ നടപചി ചോദ്യം ചെയ്‌തായിരുന്നു ഹര്‍ജി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഇവര്‍ക്കെതിരെ വിചാരണ നടപടികള്‍ പാടില്ല എന്നാണ്‌ ജസ്റ്റിസ്‌ വി.കെ. മോഹനന്‍ വിധിയില്‍ പറഞ്ഞിരിക്കുന്നത്‌. കേസിന്റെ വാദം പിന്നീട്‌ നടക്കും.