പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാകണമെന്നു സിറിയ

single-img
21 January 2013

syriaപുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആയുധം താഴെവച്ചു ചര്‍ച്ചയ്ക്കു തയാറാകാന്‍ സിറിയന്‍ പ്രതിപക്ഷത്തോട് വിദേശകാര്യമന്ത്രി വാലിദ് മുവല്ലം ആവശ്യപ്പെട്ടു. എന്നാല്‍, പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ അധികാരഭൃഷ്ടനാക്കുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അസാദിനെ പുതിയ സര്‍ക്കാരില്‍ പങ്കാളിയാക്കരുതെന്നു യുഎന്‍ ദൂതന്‍ ലാഖ്ദാര്‍ ബ്രാഹീമി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുവല്ലം ഇക്കാര്യം ദേശീയ ടെലിവിഷനില്‍ വ്യക്തമാക്കിയത്. അസാദിന്റെ ഭാവി സംബന്ധിച്ച ഒരു ചര്‍ച്ചയും സാധ്യമല്ലെന്നു മുവല്ലം പറഞ്ഞു. സിറിയയില്‍ വിദേശ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം പുതിയ കാബിനറ്റില്‍ അംഗമാകണമെന്നു മുവല്ലം കൂട്ടിച്ചേര്‍ത്തു.