പഞ്ചാബില്‍ നഴ്‌സിനെ കൂട്ടമാനഭംഗത്തിനിരയാക്കി

single-img
21 January 2013

ഇരുപത്തിയാറുകാരിയായ നഴ്‌സിനെ കാറിലെത്തിയ സംഘം തട്ടിക്കൊമ്‌ടുപോയി മയക്കുമരുന്നു കുത്തിവെച്ചതിനു ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ടു ദിവസത്തിനു ശേഷം യുവതിയെ റോഡിലുപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടു. സംഘത്തില്‍ രണ്ട്‌ സ്‌ത്രീകളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കി. ചണ്ഡീഗഢിനടുത്ത്‌ ഭട്ടിന്‍ഡയിലാണ്‌ സംഭവം നടന്നത്‌.
വെള്ളിയാഴ്‌ച ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യുവതി വഴി ചോദിക്കാനെന്ന വ്യാജേനയാണ്‌ കാറിലെത്തിയവര്‍ സമീപിച്ചത്‌. തുടര്‍ന്ന്‌ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന്‌ കുത്തിവെച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല.