സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കു സംവരണം നടപ്പാക്കും: കോണ്‍ഗ്രസ്

single-img
21 January 2013

Rahul-Gandhi-PMരാജ്യത്തെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ജോലികളില്‍ പടിപടിയായി സ്ത്രീസംവരണം നടപ്പാക്കുമെന്ന് എഐസിസിയുടെ ജയ്പൂര്‍ പ്രഖ്യാപനം. ഇതിനു മുന്നോടിയായി രാജ്യത്താകെ പോലീസ് സേനയില്‍ 30 ശതമാനം സ്ത്രീകളെ പടിപടിയായി നിയമിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്കു 30 ശതമാനം സംവരണം നല്‍കുമെന്നും എഐസിസി സമ്മേളനം പ്രഖ്യാപിച്ചു. സര്‍ക്കാരിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നാണു പ്രഖ്യാപനം. ഇതിനായി സംവരണം അനുവദിക്കുമെന്നു ജയ്പൂരില്‍ ഇന്നലെ സമാപിച്ച എഐസിസി സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. വനിതാ ബാങ്ക് തുടങ്ങാനും അഗതികള്‍, വിധവകള്‍ എന്നിവരടക്കം അവശരായ സ്ത്രീകള്‍ക്കു പെന്‍ഷന്‍ നല്‍കാനും എഐസിസി തീരുമാനിച്ചു. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും വനിതാ സംവരണ ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്നും ജയ്പൂര്‍ പ്രഖ്യാപനത്തിലുണ്ട്.