സാമ്പത്തിക വളര്‍ച്ച എട്ടുശതമാനത്തിലേക്ക് തിരികെയെത്തും: പി. ചിദംബരം

single-img
21 January 2013

P-Chidambram1രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എട്ടു ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ജയ്പൂരില്‍ എഐസിസി സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഏഴു ശതമാനത്തിന്റെ വളര്‍ച്ചാലക്ഷ്യം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ മെച്ചപ്പെട്ടുതുടങ്ങിയതിനോടൊപ്പം വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടിട്ടുണെ്ടന്നും ഈ സാധ്യതകളാണ് വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് തിരിച്ചുകയറുമെന്ന ആത്മവിശ്വാസം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.