ആയുധക്കരാര്‍ അഴിമതി: ഇടനിലക്കാരിയെ ചോദ്യം ചെയ്യുന്നു

single-img
21 January 2013

ആയുധക്കരാര്‍ അഴിമതിക്കേസിലെ മുഖ്യ ഇടനിലക്കാരി സുബി മലിയെ കൊച്ചിയില്‍ സിബിഐ ചോദ്യം ചെയ്യുന്നു. മുബൈ സ്വദേശിയായ സുബി കേസില്‍ മൂന്നാം പ്രതിയാണ്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു.

മുംബൈയിലുള്ള സുബിഷ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥയാണ് സുബി മലി. പ്രതിരോധ ഫാക്ടറികള്‍ക്ക് ആയുധങ്ങള്‍ വാങ്ങുന്നതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ഇവരാണ്. ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാട്ടി സുബി മലി കോടികള്‍ സമ്പാദിച്ചുവെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ചെന്നൈ ആവഡി, ആന്ധ്രപ്രദേശിലെ മേഡക് തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിരോധ ഫാക്ടറികളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ആയുധ നിര്‍മ്മാണത്തിനായി നിലവാരം കുറഞ്ഞ ഉരുക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡിന്റെ മുന്‍ എംഡി ഡോ.ഷാനവാസിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇദേഹത്തെയും കമ്പനി സീനിയര്‍ മാനേജര്‍ വത്സനെയും മറ്റു ചില ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.