സൈക്ലിംഗ്‌ താരങ്ങള്‍ക്കു നേരെ കാര്‍ പാഞ്ഞു കയറി ; ഒരു മരണം

single-img
21 January 2013

കഴക്കൂട്ടത്ത്‌ ഗുജറാത്ത്‌ സ്വദേശികളായ സൈക്ലിംഗ്‌ താരങ്ങളുടെ മേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക്‌ പരിക്കേറ്റു. കാര്യവട്ടം എല്‍എന്‍സിപിഇയില്‍ ഇന്റര്‍ കോളേജ്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പിനെത്തിയ ഗുജറാത്ത്‌ ജാംനഗര്‍ സ്വദേശികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. വിജയ്‌(20) എന്ന വിദ്യാര്‍ഥിയാണ്‌ മരിച്ചത്‌. പരിക്കേറ്റ സോളങ്കി(21), ഭൂമിക(20),പ്രീതം(21), ഇവരുടെ കോച്ചായ ജെ.ബി.സൂരജ്‌ (48) എന്നിവരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സോളങ്കിയുടെ നില ഗുരതരമാണ്‌. ഇന്നലെ രാത്രി പത്തു മണിയോടെ കഴക്കൂട്ടം അമ്പലത്തില്‍കര ഇറക്കത്തിലാണ്‌ അപകടം. കഴക്കൂട്ടത്തു നിന്നും ഭക്ഷണം കഴിച്ച്‌ നാട്ടിലേയ്‌ക്ക്‌ കൊണ്ടു പോകാന്‍ സാധനങ്ങളും വാങ്ങി താമസ സ്ഥലമായ യൂണിവേഴ്‌സിറ്റി ക്യാംപസിലേയ്‌ക്ക്‌ പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇവരുടെ മേല്‍ കാര്‍ പാഞ്ഞു കയറുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ശനിയാഴ്‌ച വൈകുന്നേരം മത്സരം കഴിഞ്ഞെങ്കിലും ഇവര്‍ക്ക്‌ മടക്ക ടിക്കറ്റ്‌ തിങ്കളാഴ്‌ചയിലേയ്‌ക്കാണ്‌ ലഭിച്ചത്‌.