ഇന്ത്യ ഒന്നാമത്‌

single-img
20 January 2013

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയെ ന്യൂസിലാന്റ്‌ ഒരു വിക്കറ്റിന്‌ തോല്‍പ്പിച്ചതാണ്‌ അപ്രതീക്ഷിതമായി ഇന്ത്യയെ റാങ്കിങ്ങില്‍ തലപ്പത്തെത്തിച്ചത്‌. 119 റേറ്റിംഗ്‌ പോയിന്റാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇംഗ്ലണ്ടാണ്‌ രണ്ടാമത്‌(118). ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ദക്ഷിണാഫ്രിക്ക(116) മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളപ്പെട്ടു. ഇന്ത്യയെ അടുത്ത മത്സരത്തില്‍ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ട്‌ ഒന്നാമതെത്തും.