പാക്‌ ഉദ്യോഗസ്ഥന്റെ മരണം: ആത്മഹത്യയല്ലെന്ന്‌ ബന്ധുക്കള്‍

single-img
20 January 2013

പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷറഫിനെതിരായ അഴിമതി കേസില്‍ അന്വേഷണം നടത്തുകയായിരുന്ന കമ്രാന്‍ ഫൈസല്‍ എന്ന ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയല്ലെന്ന്‌ ബന്ധുക്കള്‍. ഗവണ്‍മെന്റ്‌ ഹോസ്‌റ്റലില്‍ വെള്ളിയാഴ്‌ചയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
മരണം ആത്മഹത്യയാണെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പറയുന്നത്‌. എന്നാല്‍ ഫൈസലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന്‌ പിതാവ്‌ ആരോപിച്ചു. മരണത്തെക്കുറിച്ച്‌ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ അദേഹം ആവശ്യപ്പെട്ടു.

ഊര്‍ജ വകുപ്പു മന്ത്രിയായിരിക്കെ വൈദ്യുതി പദ്ധതികള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടത്തിയെന്ന കേസിലാണ്‌ രാജാ പര്‍വേസ്‌ നിയമ നടപടി നേരിടുന്നത്‌. പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാന്‍ പാക്‌ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും മതിയായ തെളിവില്ലെന്നു പറഞ്ഞ്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ്‌ മാറ്റിവെയ്‌ക്കുകയായിരുന്നു.