മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി.

single-img
19 January 2013

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കോടതി ഉത്തരവിനെത്തുടര്‍ന്ന് ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മദനി.  തീവ്ര പരിചരണ വിഭാത്തിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.മഅദനിയെ എംആര്‍ഐ സ്‌കാനിംഗിന് വിധേയമാക്കിയതായും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ തിരികെ സൗഖ്യ ആശുപത്രിയില്‍ എത്തിക്കുമെന്നാണറിയുന്നത്. കണ്ണിന്റെ കാഴ്ച വീണ്‌ടെടുക്കാനുള്ള ലേസര്‍ ചികിത്സയ്ക്കായി മഅദനിയെ തിങ്കളാഴ്ച അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റും.