ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രതിമകള്‍ പാടില്ല

single-img
18 January 2013

പൊതുനിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഗതാഗതത്തിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള രാഷ്ട്രീയ-മത നിര്‍മ്മിതികള്‍ക്കാണ് വിലക്ക്. ദേശീയ പാതയില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച കേസിലാണ് കോടതി വിധി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ വിധി ബാധകമാണെന്ന് കോടതി അറിയിച്ചു.

ഗതാഗതത്തിന് തടസ്സം വരാത്ത തെരുവു വിളക്കുകള്‍ പോലുള്ളവയ്ക്ക് ഉത്തരവ് ബാധകമല്ല. ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എസ്.ജെ.മുഖോപാധ്യായ എന്നിവരുടേതാണ് വിധി.