നാവികര്‍ക്ക് കൊച്ചി വിടാം

single-img
18 January 2013

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ ഹാജരാകണം. കൂടാതെ ഇറ്റാലിയന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഇവരെ താമസിപ്പിക്കണം. നിലവില്‍ വിചാരണ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന നാവികരുടെ പാസ്‌പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറണം. കൊച്ചി വിട്ടുപോകാന്‍ അനുവദിക്കണമെന്ന നാവികരുടെ ഹര്‍ജിയെത്തുടര്‍ന്നാണ് പരമോന്നത കോടതി വിധി പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കും വരെ സുപ്രീം കോടതിയുടെ കീഴിലായിരിക്കും നടക്കുകയെന്നും കോടതി അറിയിച്ചു.

കടല്‍ക്കൊലക്കേസില്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. കേരള പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. നിലനിര്‍ത്തിയ കോടതി കേന്ദ്രത്തിന് കേസ് മുന്നോട്ടു കൊണ്ടു പോകാനും പ്രത്യേക കോടതി സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.