സൈന രണ്ടാമത്

single-img
18 January 2013

ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നേവാളിന് രണ്ടാം സ്ഥാനം. മൂന്നാം റാങ്കിലായിരുന്ന സൈന പുതിയ റാങ്കിങ്ങിലാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. കരിയറിലാദ്യമായാണ് ലോകത്തെ രണ്ടാമത്തെ മികച്ച താരമാകുന്നത്. 80091.7444 പോയിന്റാണ് സൈനയ്ക്കുള്ളത്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേത്രി ലിസ്യൂയി റൂയി(94626.7153)യാണ് ഒന്നാം നമ്പര്‍.

പുരുഷ താരങ്ങളില്‍ പി.കശ്യപ് ആദ്യ പത്തില്‍ ഇടംപിടിച്ചു. മുന്‍ റാങ്കിങ്ങില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതാണ് കശ്യപ്.

റാങ്കിങ്ങില്‍ മുന്നേറുന്നതിനൊപ്പം കളിക്കളത്തിലും മികച്ച വിജയങ്ങള്‍ കൊയ്യുകയാണ് ഇന്ത്യയുടെ അഭിമാന താരം. മലേഷ്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തിയിരിക്കുകയാണ് സൈന. സൈനയെക്കൂടാതെ വനിത താരങ്ങളില്‍ പി.വി.സിന്ധു മാത്രമാണ് ആദ്യ ഇരുപതിലുള്ളത്. പതിനേഴാം റാങ്കുകാരിയായിരുന്ന സിന്ധു ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം റാങ്കിലെത്തി.