പാക് പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ മരിച്ചനിലയില്‍

single-img
18 January 2013

map_of_pakistanപാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെതിരേയുള്ള അഴിമതിക്കേസുകളില്‍ അന്വേഷണം നടത്തുന്ന എന്‍ബിഎ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണെ്ടത്തി. എന്‍ബിഎ അസിസ്റ്റന്റ് ഡയറക്ടര്‍ കമ്രാന്‍ ഫൈസലിനെ ഔദ്യോഗിക വസതിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തു കയായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു മാറ്റിയതായി പോലീസ് മേധാവി ബിന്‍ യമീന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. പാക് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രിക്കെതിരേ എന്‍ബിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഊര്‍ജമന്ത്രിയായി അഷറഫ് പ്രവര്‍ത്തിച്ചിരുന്ന കാലത്തു നടന്ന 20 അഴിമതിക്കേസുകളാണ് എന്‍ബിഎ അന്വേഷിക്കുന്നത്. പ്രധാമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബുധനാഴ്ച സുപ്രീംകോടതി എന്‍ബിഎയോട് ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്കെതിരേ വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് എന്‍ബിഎ മേധാവി ഫാസീഷ് ബുഖാരി കോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.