കസ്‌തൂരി രംഗന്‍ അതിരപ്പള്ളി സന്ദര്‍ശിച്ചു

single-img
18 January 2013

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കസ്‌തൂരി രംഗന്‍ കമ്മീഷന്‍ അതിരപ്പള്ളി സന്ദര്‍ശിച്ചു. അടുത്ത മാസം 18ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ അദേഹം അറിയിച്ചു. കസ്‌തൂരി രംഗന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്‌ സന്ദര്‍ശനം നടത്തിയത്‌. എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും അറിയിക്കാതിരുന്നത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പലഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാന്‍ കസ്‌തൂരി രംഗന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്‌. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കസ്‌തൂരി രംഗന്‍ ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണും.