കെ.എസ്.ആര്‍.ടി.സി.യ്ക്ക് വന്‍ ബാധ്യത

single-img
18 January 2013

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടിയ്ക്ക് പുതിയ തലവേദന. ഡീസല്‍ വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍  വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ കെ.എസ്.ആര്‍.ടി.സിയെയും ഉള്‍പ്പെടുത്തി. ഇത് സംബന്ധിച്ച അറിയിപ്പ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചു. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 11.53 രൂപ കോര്‍പ്പറേഷന്‍ അധികം നല്‍കേണ്ടി വരും. ലിറ്ററിന് 60.25 യാണ് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് എണ്ണക്കമ്പനികള്‍ ഈടാക്കുക. പ്രതിമാസം 15 കോടിയുടെ അധിക ബാധ്യതയാണ് കോര്‍പ്പറേഷനു വരുന്നത്. ഈ മാസം ഇതു വരെ പെന്‍ഷന്‍ നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേയ്ക്ക് കോര്‍പ്പറേഷന്‍ നീങ്ങുമ്പോള്‍ ഡീസല്‍ വില വര്‍ദ്ധന വലിയൊരു ബാധ്യതയാകും വരുത്തുന്നത്.