ഇറ്റാലിയന്‍ നാവികര്‍ ഡല്‍ഹിയില്‍

single-img
18 January 2013

കടല്‍ക്കൊലക്കേസില്‍ സുപ്രീം കോടതി വിധിപ്രകാരം ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലെത്തിച്ചു. രാത്രി 11.30നാണ്‌ ഇവര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയത്‌. നാവികര്‍ക്ക്‌ കൊച്ചിയില്‍ നിന്ന്‌ പുറത്തുപോകാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിധി ഇന്നലെയാണ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. ആഴ്‌ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ്‌ സ്‌റ്റേഷനില്‍ ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. നാവികരുടെ പാസ്‌പോര്‍ട്ട്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
കേസില്‍ വിചാരണ നടത്താന്‍ കേരള സര്‍ക്കാറിന്‌ അധികാരമില്ലെന്ന സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നിയമമനുസരിച്ച്‌ സാലര്‍വത്തോറെ ജെറോണിനെയും ലെസ്‌ത്തറോ മാസി മിലാനോയെയും വിചാരണ ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയാണ്‌ ചെയ്‌തതെന്ന്‌ അദേഹം പറഞ്ഞു.