ഡല്‍ഹി കൂട്ടമാനഭംഗം : വിചാരണ 21 മുതല്‍

single-img
18 January 2013

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി ഇരുപത്തിമൂന്നുകാരി കൊല്ലപ്പെട്ട കേസില്‍ വിചാരണ ഈ മാസം 21 ആരംഭിക്കും. ഡല്‍ഹി സാകേത് അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്. എല്ലാ ദിവസവും കോടതിയില്‍ വിചാരണ നടക്കും. ആദ്യ അഞ്ചു പ്രതികളായ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെ ഇന്നലെ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അസ്വാഭിക കുറ്റകൃത്യങ്ങള്‍, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റളാണ് ചാര്‍ത്തിയിരിക്കുന്നത്. ആറാം പ്രതിയുടെ വിചാരണ ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ നടക്കും.