ലോഡ് ഷെഡിംഗ് സമയത്തില്‍ 21 മുതല്‍ മാറ്റം

single-img
18 January 2013

electricityലോഡ്‌ഷെഡിംഗ് സമ യക്രമത്തി ല്‍ വീണ്ടും മാറ്റം വരു ത്തി. 21 മുതല്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെയാണു ലോഡ്‌ഷെഡിംഗ് സമയം. പകലിന്റെ ദൈര്‍ഘ്യം കൂടിയതിനാലാണു സമയത്തില്‍ മാറ്റം വരുത്തുന്നത്. വൈകുന്നേരം ആറരയ്ക്കു ശേഷമാണു ഇപ്പോള്‍ ഇരുട്ടു വീഴുന്നത്. ആറിനു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയില്ല. സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കൂടുതല്‍ വൈദ്യുതി ലാഭിക്കാമെന്നും ബോര്‍ഡ് അധികൃതര്‍ കരുതുന്നു.