അബ്ദുള്‍ കലാം അരുവിപ്പുറം സന്ദര്‍ശിക്കും

single-img
18 January 2013

മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ഈ മാസം 28 ന് അരുവിപ്പുറത്തെത്തും. അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് അദേഹമെത്തുന്നത്. ‘ ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ വീക്ഷണം’ എന്ന വിഷയത്തില്‍ അരുവിപ്പുറം ക്ഷേത്രാങ്കണത്തിലാണ് സെമിനാര്‍ നടക്കുന്നത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു വിശിഷാടാതിഥിയായിരിക്കും. കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. മാലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.