‘വിശ്വരൂപം’ കേരളത്തിലെ എ ക്ലാസ് തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല.

single-img
17 January 2013

കമലഹാസന്‍ ചിത്രമായ ‘വിശ്വരൂപം’ കേരളത്തിലെ എ ക്ലാസ് തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകൾ അറിയച്ചു‍.എ ക്ലാസ്‌ തീയറ്റര്‍ ഉടമകളുടെ സംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ്‌ പുതിയ നീക്കം. എ ക്ലാസ് തിയറ്ററുകള്‍ക്കൊപ്പം ബി ക്ലാസിലും ചിത്രം റിലീസ് ചെയ്യുമെന്ന് കമലിന്റെ തീരുമാനമാണ് പ്രശ്നത്തിന് കാരണം.ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു ബി ക്ലാസ്‌ തീയറ്റര്‍ ഉടമകളും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

വിശ്വരൂപം  25നാണു റിലീസ്‌ നിശ്‌ചയിച്ചിരിക്കുന്നത്.വിശ്വരൂപത്തിന്റെ തമിഴ്‌, തെലുങ്ക്‌ പതിപ്പുകള്‍ ഫെബ്രുവരി രണ്ടാം തീയതി ഡിറ്റിഎച്ചിലൂടെ പ്രദര്‍ശിപ്പിക്കുമെന്ന്‌ കമലഹാസന്‍ അറിയിച്ചു, എന്നാൽ വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പ്‌ വടക്കേ ഇന്ത്യയില്‍ ഡിറ്റിഎച്ചിലൂടെ ഫെബ്രുവരി ഒന്നിന്‌ പ്രദര്‍ശിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.