അഗാര്‍ക്കര്‍ക്കും താരെയ്ക്കും സെഞ്ച്വറി; മുംബൈ 6ന് 380

single-img
17 January 2013

സര്‍വീസസിനെതിരായ രഞ്ജി ട്രോഫി സെമിഫെനലിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈയ്ക്ക് ഒന്നാമിന്നിങ്ങ്‌സില്‍ മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറും(113), വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയും(108) പുറത്താകെ പടുത്തുയര്‍ത്തിയ സെഞ്ച്വറികളാണ് തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയായിരുന്ന ടീമിനെ കരയ്‌ക്കെത്തിച്ചത്. സ്‌കോര്‍ : മുംബൈ 380/6.

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമായിരുന്നു മുംബൈ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കറും(56) അഭിഷേക് നായരും(70) നടത്തിയ ചെറുത്തു നില്‍പ്പാണ് ആദ്യ ദിനം മുംബൈയ്ക്ക് താങ്ങായത്. രണ്ടാം ദിനം ക്ഷമാപൂര്‍വ്വം ബാറ്റ് വീശിയ അഗാര്‍ക്കറും താരെയും വിക്കറ്റൊന്നും വീഴാതെ കാത്തു. ഏഴാം വിക്കറ്റില്‍ ഇതുവരെ 211 റണ്‍സാണ് ഈ ജോഡി നേടിയത്. വെളിച്ചക്കുറവുമൂലം കളി നേരത്തെ നിര്‍ത്തുകയായിരുന്നു.