ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

single-img
17 January 2013

ഭരണ സ്തംഭനം നേരിടുന്ന ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്തു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണപ്രതിസന്ധിയെക്കുറിച്ച് ഗവര്‍ണര്‍ സയിദ് അഹമ്മദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഇത്.

ബിജെപി നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാരിനുള്ള പിന്തുണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം) പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ജെ.എം.എമ്മിന്റെ പിന്തുണയില്ലാതെ ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട നിയമസഭ പിരിച്ചു വിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. അതിനു ശേഷം ഒരു മുന്നണിയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേയ്ക്ക് നീങ്ങുന്നത്.