പെട്രോള്‍ വില വര്‍ദ്ധന ഡല്‍ഹിയില്‍ മാത്രം

single-img
17 January 2013

പെട്രോള്‍ വില ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചത് ഡല്‍ഹിയില്‍ മാത്രം. മറ്റു സംസ്ഥാനങ്ങളില്‍ നിലവിലെ നിരക്കില്‍ തന്നെയാകും പെട്രോള്‍ ലഭ്യമാകുകയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ മുന്‍പ് അനുവദിച്ചിരുന്ന നികുതി ഇളവ് പിന്‍വലിച്ചതാണ് നിരക്കു വര്‍ദ്ധിക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നാണ് പെട്രോളിനു മേലുള്ള മൂല്യവര്‍ധിത നികുതിയില്‍ ഇളവു നല്‍കിയത്. രാജ്യവ്യാപകമായി പെട്രോള്‍ വില വര്‍ദ്ധിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്.