പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യില്ലെന്ന് ഉദ്യോഗസ്ഥര്‍

single-img
17 January 2013

അഴിമതിക്കേസില്‍ സുപ്രീം കോടതി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട പാക് പ്രധാനമന്ത്രി രാജാ പര്‍വേസിന് ഉദ്യോഗസ്ഥവൃന്ദത്തിന്റെ സഹായഹസ്തം. പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യില്ലെന്ന് പാക് അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. അദേഹത്തിനെതിരായ കേസില്‍ മതിയായ തെളിവുകളില്ലെന്നാണ് ഏജന്‍സിയുടെ തലവന്‍ ഫസിഹ് ബൊഖാരി പറഞ്ഞത്. രാജാ പര്‍വേസിനെ അറസ്റ്റ് ചെയ്ത് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു പാക് പരമോന്നത കോടതിയുടെ നിര്‍ദ്ദേശം.

2006-2008 കാലയളവില്‍ ഊര്‍ജമന്ത്രിയായിരിക്കെ താത്കാലിക വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതില്‍ അഴിമതി നടത്തി എന്നതാണ് രാജാ പര്‍വേസിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.