സ്‌കൂള്‍ കലോത്സവം: കോഴിക്കോട് മുന്നേറ്റം തുടരുന്നു

single-img
17 January 2013

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള കുതിപ്പ് തുടരുന്നു.ഉച്ച കഴിയുമ്പോള്‍ 454 പോയന്റുമായി ലീഡ് വിടാതെ മുന്നേറുകയാണ് കോഴിക്കോട്. ആറുവട്ടം തുടര്‍ച്ചയായി കിരീടം ചൂടിയ കോഴിക്കോടിന് പിന്നിലുള്ള പാലക്കാടിന് 441 പോയന്റാണുള്ളത്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ആധിപത്യം തുടരുകയാണ്. 192 പോയിന്റാണ് കോഴിക്കോടിന്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 190 പോയിന്റുകളും മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് 185 പോയിന്റുകളുമുണ്ട്.