ഡീസലിനും എല്‍പിജിയ്ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചു

single-img
17 January 2013

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറി മണിക്കൂറുകള്‍ക്കകം ഡീസലിനും പാചകവാതകത്തിനും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 45 പൈസയും സബ്‌സിഡി ആനുകൂല്യം ലഭിക്കാത്ത എല്‍പിജി സിലിണ്ടറുകള്‍ക്ക് 46.50 രൂപയാണ് കൂടിയത്. പുതിയ നിരക്കുകള്‍ ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വന്നു. ഇനി മുതല്‍ എല്ലാ മാസവും 50 പൈസ നിരക്കില്‍ ഡീസലിന് വില കൂടും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14 നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. 5.60 രൂപയുടെ വര്‍ദ്ധനയാണ് അന്ന് വരുത്തിയത്. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്‍പതാക്കി ഉയര്‍ത്തിയതിന് പിന്നാലെയാണ് സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചത്.