ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

single-img
17 January 2013

മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവേ ചാലിയാര്‍ പുഴയിലേയ്ക്ക് വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് ട്രെയിന്‍ ഫാറൂക്ക് പാലത്തിലെത്തിയപ്പോള്‍ പുഴയിലേയ്ക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മൂത്ത കുട്ടി റിച്ചുവിന്റെ(മൂന്നര) മൃതദേഹമാണ് കണ്ടെടുത്തത്. അമ്മ ബ്രിജുലയുടെയും ഇളയ സഹോദരന്‍ ആല്‍ബിയുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാത്രി തന്നെ കണ്ടെത്തിരുന്നു.

കോഴിക്കോട് കോട്ടൂളിയില്‍ താമസിക്കുന്ന ബിജു ഡൊമനികിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് ബ്രിജുല എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടോടുത്തു. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കത്തില്‍ പറയുന്നതായി പോലീസ് അറിയിച്ചു.