ഷാഹിനയ്‌ക്കെതിരെ കുറ്റപത്രം

single-img
17 January 2013

ബംഗളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നപേരില്‍ പ്രതി ചേര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിനയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റമാണ് ഷാഹിനയ്ക്ക് മേല്‍ കര്‍ണാടക പോലീസ്‌ ചുമത്തിയിരിക്കുന്നത്. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി പ്രതിയായ കേസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി തെഹല്‍ക ലേഖികയായിരുന്ന ഷാഹിന കുടക് സന്ദര്‍ശിച്ചതാണ് കേസില്‍ കുരുക്കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കൂടാതെ ക്രിമിനല്‍ ഗൂഡാലോചനയും ഷാഹിന പേരില്‍ ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.