റൗഫിന് മുന്‍കൂര്‍ ജാമ്യം

single-img
17 January 2013

മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വിവാദ വ്യവസായി കെ.എ.റൗഫിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിവൈഎസ്പി എസ്. അഭിലാഷിനെ കുടുക്കുന്നതിനുള്ള ശ്രമമാണ് റൗഫ് നടത്തിയത്. കേസില്‍ രണ്ടാം പ്രതിയായ റൗഫിനെ അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കേസന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെടാനും പാടില്ല. കേസില്‍ അറസ്റ്റിലായിരുന്ന ഒന്നാം പ്രതി അബൂബക്കര്‍ സിദ്ധിഖിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.