എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വീസുകള്‍ നിര്‍ത്തി

single-img
17 January 2013

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ 787 ബോയിംഗ് വിമാന സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചു. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ആറു വിമാനങ്ങളുടെയും സര്‍വീസ് നിര്‍ത്തിയത്. വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ചുയര്‍ന്ന ആശങ്കയാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ കാരണം.

കഴിഞ്ഞ ദിവസം ജപ്പാനില്‍ ഡ്രീംലൈനര്‍ വിമാനത്തിന്റെ ബാറ്ററി തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ സര്‍വീസ് അടിയന്തിരമായി നിര്‍ത്തിയിരുന്നു. അമേരിക്കയിലും ഡ്രീംലൈനറുകളെ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലും വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടന്നു വരികയാണ്. എന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തിലും വ്യക്തതയില്ല.