‘വികാസ്’ വാര്‍ഷിക സമ്മേളനം

single-img
16 January 2013

സലാല : വിശ്വകര്‍മ്മ കള്‍ച്ചറല്‍ അസോസിയേഷന്‍ സലാല(വികാസ്) രണ്ടാമത് വാര്‍ഷിക സമ്മേളനം നടത്തി. കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എം.എസ്.വിഷ്ണുവിന് സമ്മേളനത്തില്‍ വെച്ച് സംഘടന പ്രസിഡന്റ് ഡി.എ.മുരളീധരന്‍ സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. റിയാലിറ്റി ഷോയില്‍ സമ്മാനിതരായ ആദിത്യ, അഭീഷ്ണ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

വികാസ് നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രക്ഷാധികാരി കെ.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. സംഘടന ട്രഷറര്‍ ടി.ഡി.നടരാജന്‍, വൈസൈ പ്രസിഡന്റ് എം.പി.രവീന്ദ്രന്‍, വനിത മെമ്പര്‍ എല്‍. സരസ്വതി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.